എക്യുമെനിക്കൽ കൺവൻഷന് ഇന്ന് തുടക്കം; റവ. ഡോ. ജേക്കബ് ഡാനിയേലിന് ഊഷ്മള സ്വീകരണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന വാർഷിക എക്യുമെനിക്കൽ കൺവൻഷനിൽ വചനശുശ്രൂഷ നൽകുന്നതിനായി എത്തിയ സി.എസ്.ഐ. മധ്യകേരള മഹായിടവക മിഷൻ ബോർഡ് ഡയറക്ടർ റവ. ഡോ. ജേക്കബ് ഡാനിയേലിന് കെ.സി.ഇ.സി. ഭാരവാഹികൾ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

കെ.സി.ഇ.സി. പ്രസിഡന്റ് റവ. അനീഷ് സാമുവൽ ജോൺ, വൈസ് പ്രസിഡന്റ് റവ. മാത്യൂസ് ഡേവിഡ്, ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ്, ട്രഷറർ ജെറിൻ സാം രാജ് എന്നിവരും ബഹ്റൈൻ മലയാളി സി.എസ്.ഐ. ഇടവക ഭാരവാഹികളും സ്വീകരണത്തിന് നേതൃത്വം നൽകി. ഇന്ന് മുതൽ ഫെബ്രവരി 12 വരെ ബഹ്റൈൻ മലയാളി സി.എസ്.ഐ. പാരിഷിൽ വച്ചാണ് കൺവൻഷൻ നടക്കുന്നത്.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 7.15 മുതൽ രാത്രി 9.00 മണി വരെയാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. കൺവൻഷന്റെ ഗാനശുശ്രൂഷയ്ക്ക് കെ.സി.ഇ.സി.യിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഗായകർ നേതൃത്വം നൽകും. സഭാവ്യത്യാസമന്യേ വിശ്വാസികൾ ഒത്തുചേരുന്ന ഈ ആത്മീയ സംഗമം വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

article-image

fsfsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed