മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിച്ച് പുണ്യമാസത്തെ വരവേൽക്കുക: വസീം അഹ്മദ് അൽ ഹികമി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: വ്രതാനുഷ്ഠാനങ്ങളുടെ പുണ്യമാസമായ റമദാനെ വരവേൽക്കാൻ വിശ്വാസികൾ മനസ്സും ശരീരവും ശുദ്ധമാക്കി ഒരുങ്ങണമെന്ന് പ്രമുഖ പ്രഭാഷകൻ വസീം അഹ്മദ് അൽ ഹികമി ഉൽബോധിപ്പിച്ചു. അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ സംഘടിപ്പിച്ച 'അഹ്‌ലൻ റമദാൻ' പരിപാടിയിൽ "നന്മകൾ പൂക്കുന്ന നോമ്പ് കാലം" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏതൊരു വിശ്വാസിയും ഏറെ പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും കാത്തിരിക്കുന്ന മാസമാണ് റമദാൻ. പുണ്യങ്ങൾ കൊയ്തെടുക്കാനും നന്മയുടെ പാതയിൽ സഞ്ചരിക്കാനുമുള്ള ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ ഓരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സജ്ജാദ് ബിൻ അബ്ദു റസാഖ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'നേർപഥം' വാരികയെക്കുറിച്ച് സ്വാലിഹ് അൽ ഹികമി വിശദീകരിച്ചു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളും സമകാലിക വിഷയങ്ങളും ജനങ്ങളിലെത്തിക്കുന്നതിൽ നേർപഥം വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ഉമ്മുൽ ഹസ്സം യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് കണ്ടിഗെ നന്ദി രേഖപ്പെടുത്തി.

article-image

sfdsdffs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed