പാകിസ്ഥാനിൽ മോസ്ക്കിനുള്ളിൽ ചാവേർ ആക്രമണം; മരണസംഖ്യ 69 ആയി ഉയർന്നു, നഗരത്തിൽ അടിയന്തരാവസ്ഥ


ശാരിക l ഇസ്ലാമാബാദ്

ഇസ്‌ലാമാബാദിലെ ഷെഹ്‌സാദ് ടൗൺ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിൽ മോസ്ക്കിനുള്ളിൽ ചാവേർ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിൽ മരണസംഖ്യ 69 ആയി ഉയർന്നു. സംഭവത്തിൽ 169 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഷിയ വിശ്വാസികൾ ഒത്തുകൂടിയ സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ പ്രധാന കവാടത്തിൽ വെച്ച് ഗാർഡുകൾ തടഞ്ഞുനിർത്തിയതോടെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്ന് ഇസ്‌ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നഗരവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (പിംസ്) പോളിക്ലിനിക്ക് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

article-image

sdgsdg

You might also like

Most Viewed