ഗാസയിൽ ഇസ്രയേൽ വ്യോമാാക്രമണം: ആറ് കുട്ടികളടക്കം 31 മരണം


ഷീബ വിജയൻ
ജെറുസലേം: വെടിനിർത്തൽ കരാർ നിലനിൽക്കെ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഫാ അതിർത്തി ഇന്ന് തുറക്കാനിരിക്കെയാണ് ഈ ദാരുണമായ ആക്രമണം നടന്നത്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ടവർ താമസിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തലിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീൻ വൃത്തങ്ങൾ അറിയിച്ചു.

മരിച്ചവരിൽ ഒരു കുടിയേറ്റ കുടുംബത്തിലെ ഏഴ് പേരും ഉൾപ്പെടുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച ഹമാസ്, ഇസ്രയേൽ സമാധാന കരാറുകൾ ലംഘിച്ച് വംശഹത്യ തുടരുകയാണെന്ന് ആരോപിച്ചു. ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങളും ഇസ്രയേലിന്റെ നടപടിയെ അപലപിച്ചു. നിലവിൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ലംഘിക്കുന്നതായി പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

article-image

dssddsadsaf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed