ലാ ലിഗ: ബാഴ്സലോണയുടെ ജൈത്രയാത്ര തുടരുന്നു; എൽച്ചെയെ തകർത്തു


ഷീബ വിജയൻ

ബാഴ്സലോണ: സ്പാനിഷ് ലീഗായ ലാ ലിഗയിൽ കരുത്തരായ എഫ്‌സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ എൽച്ചെയെ പരാജയപ്പെടുത്തിയത്. ബാഴ്സലോണയ്ക്ക് വേണ്ടി യുവതാരം ലമൈൻ യമാൽ, ഫെറാൻ ടോറസ്, മാർക്കസ് റാഷ്ഫോർഡ് എന്നിവർ വലകുലുക്കി. അൽവാരോ റോഡ്രിഗസാണ് എൽച്ചെയുടെ ഏക ഗോൾ നേടിയത്.

ഈ വിജയത്തോടെ 55 പോയിന്റുമായി ബാഴ്സലോണ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മികച്ച ഫോമിലുള്ള ടീമിന്റെ മുന്നേറ്റം ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.

article-image

dsfdfsdfsd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed