കിരീടാവകാശി യു.എസ് സെൻട്രൽ കമാൻഡ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര / മനാമ  

ബഹ്‌റൈൻ കിരീടാവകാശിഷും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, യു.എസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ചാൾസ് ബ്രാഡ്‌ഫോർഡ് കൂപ്പർ രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം രിഫ കൊട്ടാരത്തിൽ വെച്ചാണ് കിരീടാവകാശിയുമായി ചർച്ച നടത്തിയത്. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ കരുത്തിനെ കിരീടാവകാശി കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു.

വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സൈനിക-പ്രതിരോധ മേഖലകളിൽ ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിലുള്ള കരാറുകൾ, പ്രത്യേകിച്ച് ‘കോംപ്രിഹെൻസിവ് സെക്യൂറിറ്റി ഇന്റഗ്രേഷൻ ആൻഡ് പ്രോസ്പിരിറ്റി അഗ്രിമെന്റ്’ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. സമീപകാലത്തെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയുടെ ഭാഗമായി.

ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, പ്രൈം മിനിസ്റ്റർ കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലിക്കി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

article-image

dsfsdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed