സെൻസർ കടമ്പകൾ കടന്ന് ശിവകാർത്തികേയന്റെ 'പരാശക്തി' നാളെ തിയേറ്ററുകളിലേക്ക്
ഷീബ വിജയൻ
ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായ പ്രതിഷേധം പ്രമേയമാക്കിയ ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. യു.എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പൊങ്കൽ റിലീസായി ജനുവരി 10-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ഹിന്ദി വിരുദ്ധ പ്രക്ഷോഭ രംഗങ്ങൾ നീക്കം ചെയ്യണമെന്ന സെൻസർ ബോർഡ് നിർദ്ദേശത്തെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരുന്നു. എന്നാൽ റിവൈസിങ് കമ്മിറ്റിയുടെ ഇടപെടലോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത ഈ പീരിയഡ് ഡ്രാമയിൽ ശിവകാർത്തികേയന്റെ സഹോദരനായി അഥർവയും നായികയായി ശ്രീലീലയും വേഷമിടുന്നു. ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങൾ 52 കോടി രൂപയ്ക്കാണ് വിറ്റുപോയത്.
asasasasd

