പെരുന്ന സമുദായ ആസ്ഥാനം ഒരാളുടെ തറവാടല്ല: സി.വി. ആനന്ദബോസ്
ഷീബ വിജയൻ
എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തനിക്ക് അവസരം നിഷേധിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രംഗത്തെത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പേരെടുത്തു പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മന്നം സമാധിയിൽ ആദരമർപ്പിക്കുക എന്നത് ഓരോ നായർ സമുദായ അംഗത്തിന്റെയും അവകാശമാണെന്നും അത് ഏതെങ്കിലും വ്യക്തിയുടെ മാത്രം താല്പര്യത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പെരുന്നയിൽ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നത്താചാര്യനെ കാണാനാണെന്നും ആനന്ദബോസ് ഡൽഹിയിൽ നടന്ന മന്നം ജയന്തി ആഘോഷത്തിൽ ആഞ്ഞടിച്ചു.
aqssadsas

