ആലപ്പുഴ നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു; സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ പിന്തുണ നൽകും
ഷീബ വിജയൻ
ആലപ്പുഴ: കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആലപ്പുഴ നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ജോസ് ചെല്ലപ്പൻ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചത്. നഗരസഭാ ഉപാധ്യക്ഷ സ്ഥാനം നൽകണമെന്ന ഉപാധിയോടെയാണ് ജോസ് ചെല്ലപ്പൻ പിന്തുണ അറിയിച്ചത്.
എംപി കെ.സി. വേണുഗോപാലിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചക്കൊടുവിലാണ് തീരുമാനം. 53 അംഗ കൗൺസിലിൽ 23 സീറ്റുകൾ നേടിയ യുഡിഎഫ്, ജോസ് ചെല്ലപ്പന്റെ വോട്ട് കൂടി ലഭിക്കുന്നതോടെ 24 പേരുടെ പിന്തുണയോടെ അധികാരത്തിലെത്തും. എൽഡിഎഫിന് 22 സീറ്റുകളാണുള്ളത്. ഈ മാസം 26-നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്.
sdsdffdsfds
