ശക്തമായ കാറ്റ്: ബഹ്‌റൈനിൽ നേരിയ പൊടിപടലങ്ങൾക്ക് സാധ്യത
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതിനാൽ നേരിയ പൊടിപടലങ്ങൾ രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യം ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയ്ക്കാൻ ഇടയാക്കിയേക്കാം.
പൊടിപടലങ്ങൾ തുടരുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. പ്രത്യേകിച്ച് ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
