ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി
ഷീബ വിജയൻ
കൊച്ചി: ദിലീപിനെതിരെ സംസാരിച്ചതിന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെതിരെ ഇനി സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പോലീസിൽ പരാതി നൽകിയിരുന്നു. ആ പരാതിയിൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭീഷണി സന്ദേശമെത്തിയ ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
aasasas
