ബി.കെ.എസ്. പുസ്തകോത്സവം: രമ്യ മിത്രപുരത്തിന്റെ 'ഒരു നഴ്സിൻ്റെ ഡയറി കുറിപ്പ്' പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ കേരളീയ സമാജത്തിൽ (ബി.കെ.എസ്.) നടക്കുന്ന ഡിസി ബുക്ക്സ് ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് പ്രവാസി എഴുത്തുകാരി രമ്യ മിത്രപുരം എഴുതിയ 'ഒരു നഴ്സിൻ്റെ ഡയറി കുറിപ്പ്' എന്ന പുസ്തകം പ്രകാശനം ചെയ്തു.
അടൂർ മിത്രപുരം സ്വദേശിയാണ് രമ്യ. എഴുത്തുകാരി നിഷ രത്നമ്മയും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ചേർന്നാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പുസ്തകോത്സവം കൺവീനർ ആഷ്‌ലി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
sdfsdf
