ബി.ഡി.കെ ബഹ്‌റൈൻ: നൂറാം രക്തദാന ക്യാമ്പ് വിജയകരം; ബഹ്‌റൈൻ ദേശീയ ദിനാഘോഷവും


പ്രദീപ് പുറവങ്കര / മനാമ

ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ നൂറാമത് രക്തദാന ക്യാമ്പ് ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാഴികക്കല്ല് പിന്നിട്ട ഈ ക്യാമ്പിൽ നൂറിലധികം പേർ രക്തം നൽകി. കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതരാണ് ഇന്ത്യൻ ക്ലബ് ഹാളിൽ രക്തം സ്വീകരിക്കുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക കേക്ക് കട്ടിങ് സെറിമണിയും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. ഇന്ത്യൻ ക്ലബും പ്രവാസി ഗൈഡൻസ് ഫോറവും (പി.ജി.എഫ്) ബി.ഡി.കെ-യോടൊപ്പം രക്തദാനത്തിൽ പങ്കാളികളായി. കൂടാതെ, ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്ററിനൊപ്പം മുൻപ് രക്തദാന ക്യാമ്പുകളിൽ പങ്കെടുത്ത വിവിധ സംഘടനകളുടെ പ്രതിനിധികളും ക്യാമ്പ് സന്ദർശിച്ചു.

article-image

ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബി.ഡി.കെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ്, ജനറൽ സെക്രട്ടറി അനിൽകുമാർ, പി.ജി.എഫ് പ്രസിഡന്റ് ബിനു ബിജു, ജനറൽ സെക്രട്ടറി ബിജു കെ.പി, ബി.ഡി.കെ ബഹ്‌റൈൻ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ എന്നിവർ സംസാരിച്ചു.

ബി.ഡി.കെ പ്രസിഡന്റ് റോജി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും പറഞ്ഞു. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, എടത്തൊടി ഭാസ്‌കരൻ, സയ്ദ് ഹനീഫ്, ഇ.വി. രാജീവ്, നിസാർ കൊല്ലം, ജിബി ജോൺ, സുജിത്ത് പിള്ള, തോമസ് ഫിലിപ്പ്, ലത്തീഫ് കോഴിക്കൽ, ജമാൽ കുറ്റിക്കാട്ടിൽ, സുധീർ തിരുനിലത്ത്, സുനിൽ മുസ്തഫ, ഗഫൂർ കൈപ്പമംഗലം, റഷീദ് ആത്തൂർ, വിനയചന്ദ്രൻ നായർ, ഫൈസൽ പാട്ടാണ്ടി, പ്രവീൺ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

ബി.ഡി.കെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകിയ ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്ക് കിങ് ഹമദ് ഹോസ്പിറ്റലിന്റെയും ബി.ഡി.കെ-യുടെയും സമ്മാന പാക്കറ്റുകൾ കൈമാറി.

article-image

gdgg

You might also like

  • Straight Forward

Most Viewed