നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ വീണ്ടും ജയിലിലടച്ച് ഇറാൻ; ആശങ്കയിൽ ലോകം


ഷീബ വിജയ൯

ടെഹ്‌റാൻ: മനുഷ്യാവകാശ പ്രവർത്തകയും സമാധാന നൊബേൽ ജേതാവുമായ ഇറാനിയൻ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദി വീണ്ടും അറസ്റ്റിലായി. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഖോർസോ അലികോർദിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് സുരക്ഷാസേന നർഗീസിനെയും മറ്റ് അനുയായികളെയും അറസ്റ്റ് ചെയ്തത്.

2021 നവംബർ മുതൽ ജയിലിലായിരുന്ന നർഗീസിന് 2024 ഡിസംബറിലാണ് ജാമ്യം അനുവദിച്ചത്. വധശിക്ഷ നിർത്തലാക്കുക, സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്നാണ് നേരത്തെ ഭരണകൂടം ഇവരെ ജയിലിലടച്ചത്. ജയിലിനുള്ളിൽ വെച്ച് ശാരീരികമായും മാനസികമായും ക്രൂരമായ പീഡനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും, ലൈംഗികാതിക്രമം വരെ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നുവെന്നും നർഗീസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

അഭിഭാഷകൻ ഖോർസോ അലികോർദിയുടെ മരണത്തിൽ ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകരെല്ലാം ആശങ്ക ഉയർത്തുന്നുണ്ട്. രാജ്യത്തെ വിമതശബ്ദങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ കഠിനമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നാണ് നർഗീസ് അടക്കമുള്ളവർ ആരോപിക്കുന്നത്.

article-image

assadsad

You might also like

  • Straight Forward

Most Viewed