മിഡിൽ ഈസ്റ്റിൽ ആദ്യമായി 6ജി പരീക്ഷണം: വിജയം കൈവരിച്ച് യു.എ.ഇ

ഷീബ വിജയൻ
ദുബൈ I മിഡിൽ ഈസ്റ്റിൽ ആദ്യമായി 6ജി പരീക്ഷിച്ച് യു.എ.ഇ. ടെലിഫോൺ സേവന ദാതാക്കളായ ഇ ആൻഡും ന്യൂയോർക് യൂനിവേഴ്സിറ്റി അബൂദബിയും ചേർന്നാണ് 6ജി നെറ്റ്വർക്ക് വിജയകരമായി പരീക്ഷിച്ചത്. സെക്കൻഡിൽ 145 ജിഗാബൈറ്റ്സാണ് 6ജിയുടെ വേഗം. നിലവിലുള്ള എല്ലാ സംവിധാനങ്ങളെയും കവച്ചുവെക്കുന്ന ബുദ്ധിപരവും ആഴത്തിലുള്ളതും സുസ്ഥിരവുമായ കണക്ടിവിറ്റിയാണ് പുതിയ സംവിധാനത്തിലൂടെ സാധ്യമാവുക. ആശയവിനിമയ, സാങ്കേതിക രംഗങ്ങളിൽ യു.എ.ഇയുടെ വലിയ മുന്നേറ്റത്തിന് സുപ്രധാന ചുവടുവെപ്പായി 6ജി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യവസായ മേഖലക്കും യു.എ.ഇക്കും ഒരു വഴിത്തിരിവാണ് നേട്ടമെന്ന് ഇ ആൻഡ് യു.എ.ഇയിലെ ആക്ടിങ് ചീഫ് ടെക്നോളജി ആൻഡ് ഇൻഫർമേഷൻ ഓഫിസർ മർവാൻ ബിൻ ശാക്കിർ പ്രസ്താവിച്ചു.
cdscxdsfds