യു.എ.ഇയിൽ രോഗികളെ ആശുപത്രിയിലെത്തിക്കാനും പറക്കും ടാക്സികൾ

ഷീബ വിജയൻ
അബൂദബി I യു.എ.ഇയിൽ ആദ്യമായി രോഗികളെ ആശുപത്രിയിലെത്തിക്കാനും പറക്കും ടാക്സി ഉപയോഗപ്പെടുത്താൻ അബൂദബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്ക്. പറക്കും ടാക്സികൾക്ക് വന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്നതിന് ഇവിടെ ‘വെർടിപോർട്’ നിർമിക്കും. നിലവിൽ ആശുപത്രിയിലുള്ള ഹെലിപ്പാട് ഇലക്ട്രിക് പറക്കും ടാക്സികൾക്ക് കൂടി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ മാറ്റം വരുത്തിയാണ് സംവിധാനം ഒരുക്കുന്നത്. ആശുപത്രിയിലേക്ക് അതിവേഗത്തിൽ രോഗികളെ എത്തിക്കാനും നിർണായകമായ അവയവമാറ്റ ശാ്സത്രക്രിയകൾക്കും പറക്കും ടാക്സികൾ സഹായകരമാകും.
സാധാരണ കര മാർഗമുള്ള ഗതാഗതത്തിലെ തടസങ്ങൾ ബാധിക്കാത്തതിനാൽ രോഗികളുടെ ജീവൻ രക്ഷിക്കാനിത് സഹായിക്കും. നാലുപേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ആർച്ചർ ഏവിയേഷന്‍റെ ഇലക്ട്രിക് എയർക്രാഫ്റ്റായ ‘മിഡ്നൈറ്റാ’കും ആശുപത്രിയിൽ ഉപയോഗിക്കുക.
SASASAS