ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഉപയോഗം ഗുരുതര ഗതാഗത ലംഘനം; മുന്നറിയിപ്പുമായി അബൂദബി പൊലീസ്

ഷീബ വിജയൻ
അബൂദബി I ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിലൂടെ ആറ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അശ്രദ്ധമായ ഡ്രൈവിങ് മൂലം 510 അപകടങ്ങളും സംഭവിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുരുതരമായ ഗതാഗത ലംഘനമെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ വാഹനമോടിക്കുന്നവരേക്കാള്‍ നാലു മടങ്ങ് അപകടസാധ്യത കൂടുതലാണ് അശ്രദ്ധമായ ഡ്രൈവിങ്ങിനുള്ളത്. ശ്രദ്ധയോടെയുള്ള വാഹനമോടിച്ച ഡ്രൈവര്‍ അപകടത്തില്‍ പെടുന്നതിനേക്കാള്‍ എട്ടുമടങ്ങ് സാധ്യത കൂടുതലാണ് ഫോണ്‍ ഉപയോഗിക്കുന്നതിലൂടെയോ മറ്റ് പ്രവൃത്തികളില്‍ മുഴുകുന്നതിലൂടെയോ ഉള്ള അശ്രദ്ധയിലൂടെ ഉണ്ടാവുന്നതെന്ന് ആഗോള ഗതാഗത സുരക്ഷാ പഠനത്തിലെ കണ്ടെത്തലെന്ന് അബൂദബി പൊലീസിലെ ട്രാഫിക് സിമുലേഷന്‍ ആന്‍ഡ് ഫോര്‍കാസ്റ്റിങ് ബ്രാഞ്ച് ഡയറക്ടറായ മേജര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഹമദ് അല്‍ ഈസൈ പറഞ്ഞു.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാൽ 800 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയന്‍റുമാണ് ശിക്ഷ. ഡ്രൈവര്‍മാരുടെ ഇത്തരം പെരുമാറ്റങ്ങള്‍ കണ്ടെത്താന്‍ നിര്‍മിത ബുദ്ധിയും ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും മേജര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഹമദ് അല്‍ ഈസൈ പറഞ്ഞു.
sdsasddsds