ദുബൈ എമിറേറ്റ്‌സ് മാളിലേക്ക് പുതിയ പാലം: ഇനി യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റാകും


ഷീബ വിജയൻ 

ദുബൈ I വർഷം അഞ്ച് കോടിയിലേറെ സന്ദർശകർ എത്തുന്ന ലോകപ്രശസ്ത ഷോപ്പിങ് കേന്ദ്രമായ മാൾ ഓഫ് ദി എമിറേറ്റ്‌സിലേക്ക് പുതിയ പാലം തുറന്നു. അബൂദബി, ജബൽഅലി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ മാളിലേക്ക് പ്രവേശിക്കാൻ കഴിയുന്നതാണ് പുതിയ പാലം. പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡിൽ നിന്ന് മാളിലേക്ക് വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധമാണ് 300 മീറ്റർ നീളമുള്ള പുതിയ പാലം നിർമിച്ചത്. ജബൽഅലിയിൽ നിന്ന് മാളിലെത്താൻ നേരത്തേ പത്ത് മിനിറ്റ് സമയമെടുത്തിരുന്നെങ്കിൽ പുതിയ പാലം വന്നതോടെ അത് ഒരു മിനിറ്റായി കുറയുമെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 900 വാഹനങ്ങൾക്ക് ഈ ഒറ്റവരി പാലത്തിലൂടെ യാത്ര ചെയ്യാം. മാൾ ഉടമകളായ മാജിദ് അൽ ഫുത്തൈമുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.

article-image

dxasasas

You might also like

  • Straight Forward

Most Viewed