ഇന്‍റർപോൾ തേടുന്ന രാജ്യന്താര കുറ്റവാളികളെ ബെൽജിയത്തിന് കൈമാറി യു.എ.ഇ

ഷീബ വിജയൻ
ദുബൈ I ഇന്‍റർപോൾ റെഡ്നോട്ടീസ് പുറപ്പെടുവിച്ച രാജ്യന്താര കുറ്റവാളികളെ പിടികൂടി ബെൽജിയത്തിന് കൈമാറി യു.എ.ഇ അധികൃതർ. ബെൽജിയം പുറപ്പെടുവിച്ച റെഡ് നോട്ടീസിനെ തുടർന്നാണ് ദുബൈ പൊലീസും ഷാർജ പൊലീസും ഇരുവരെയും പിടികൂടിയത്. കൈമാറിയവരിൽ ഒരാൾ ബെൽജിയത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളികളിലൊരാളാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇയാൾക്കെതിരെ രാജ്യാന്തര മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതും അടക്കമുള്ള കേസുകൾ നിലവിലുണ്ട്. രണ്ടാമത്തെയാൾക്കെതിരെ മയക്കുമരുന്ന് കടത്തും കള്ളപ്പണ ഇടപാടും അടക്കമുള്ള കേസുകളുമുണ്ട്.
asDSASADSA