ദുബൈയിൽ എൻജിനീയറിങ് കൺസൾട്ടൻസിക്ക് ലൈസൻസ് നിർബന്ധമാക്കുന്നു


ഷീബ വിജയൻ 

ദുബൈ I എൻജിനീയറിങ് കൺസൾട്ടൻസിക്ക് ലൈസൻസ് നിർബന്ധമാക്കി ദുബൈ. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമാകും. എല്ലാ എൻജിനിയറിങ് മേഖലയിലെയും സ്ഥാപനങ്ങൾ ദുബൈ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. ലൈസൻസില്ലാത്ത എൻജിനീയർമാരെ കൺസൾട്ടൻസികളിൽ നിയമിക്കാനും പാടില്ല. പുതിയ നിയമം ലംഘിച്ച് പ്രവർത്തിക്കുന്നവർ ഒരു ലക്ഷം ദിർഹം വരെ പിഴ നേരിടേണ്ടിവരും. ആർക്കിടെക്ചറൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, മെക്കാനിക്കൽ, മൈനിംഗ്, പെട്രോളിയം, കെമിക്കൽ തുടങ്ങി എല്ലാ എൻജിനീയറിങ് മേഖലക്കും പുതിയ നിയമം ബാധകമാണ്. ട്രേഡ് ലൈസൻസും ദുബൈ മുനിസിപ്പാലിറ്റി രജിസ്ട്രേഷനും ഇല്ലാതെ വ്യക്തികളോ ഓഫീസുകളോ എൻജിനീയറിംഗ് കൺസൾട്ടൻസി സേവനം നൽകുന്നത് നിയമവിരുദ്ധമായിരിക്കും. കൺസൾട്ടൻസി ഓഫീസുകൾ അവരുടെ ലൈസൻസ് പരിധിക്കപ്പുറം പ്രവർത്തിക്കാനും പാടില്ല. ലൈസൻസില്ലാത്ത കമ്പനികളെ മറ്റു സ്ഥാപനങ്ങൾ കൺസൾട്ടൻസികളായി നിയമിക്കുന്നതും നിയമവിരുദ്ധമാകും.

article-image

fgadfsadfsads

You might also like

Most Viewed