കു​വൈ​ത്തി​ൽ‍ ഇ​ന്ത്യ​ൻ പൗ​ര​ൻ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി


കുവൈത്ത് സിറ്റി: കുവൈത്തിൽ‍ ഇന്ത്യൻ പൗരൻ കെട്ടിടത്തിനു മുകളിൽ‍ നിന്നും ചാടി ജീവനൊടുക്കി. മെഹ്ബുലയിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് പോലീസ്, പാരാമെഡിക്കൽ‍ സംഘങ്ങൾ‍ എത്തുന്നതിനു മുന്‍പ് തന്നെ മരണം സംഭവിച്ചു. മരണകാരണം വ്യക്തമല്ല. 

സംഭവത്തിൽ‍ പോലീസ് കേസ് രജിസ്റ്റർ‍ ചെയ്തു. വിശദ പരിശോധനയ്ക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed