ഐവൈസിസി ഹെൽപ്പ് ഡെസ്ക് ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു


മനാമ: ഐവൈസിസി ഹെൽപ്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബുദ്ധയയിലെ തൊഴിലാളി ക്യാന്പിൽ നൂറോളം പേർക്ക് കിറ്റുകൾ നൽകി. ഐവൈസിസി പ്രസിഡണ്ട് അനസ് റഹീം വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഹെൽപ് ഡസ്ക് കൺവീനർ മണിക്കുട്ടൻ, ഷംസീർ വടകര, അബ്ദുൾ ഹസീബ്, ഷിബിൻ തോമസ്, സമീറ പാലക്കാട്, നിബു എന്നിവർ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed