താമസ നിയമലംഘകരായ 15,000 പ്രവാസികളെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിച്ച് കുവൈത്ത്


കുവൈത്ത് സിറ്റി: താമസ നിയമലംഘകരായ 15,000 പേരെ നാടുകടത്താനുള്ള നടപടി ഉപേക്ഷിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയങ്ങൾ സഹിതം അടിച്ചിട്ടിരുന്ന സാഹചര്യം കൂടി പരിഗണിച്ച് മാനുഷിക പരിഗണനയുടെ പേരിലാണ് തീരുമാനം. ജനുവരി രണ്ട് മുതൽ ഫെബ്രുവരി 29 വരെ ഇഖാമ കാലാവധി അവസാനിച്ചവർക്ക് പുതിയ ആനുകൂല്യം ലഭിക്കും.

നേരത്തെ ഇവരെ നാടുകടത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് മാനുഷിക പരിഗണനയുടെ പേരില്‍ ഈ തീരുമാനം റദ്ദാക്കി ഓഗസ്റ്റ് 31 വരെ ഇവരുടെ രേഖകൾ‍ക്ക് സാധുത നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതരെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർ‍ട്ട് ചെയ്തു. അടുത്തയാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. അതേസമയം ഈ വർഷം ജനുവരി ഒന്നിന് മുന്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇവർ സ്വയം രാജ്യം വിട്ടുപോയിട്ടില്ലെങ്കിൽ നാടുകടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed