ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി
മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി. താനും ഭാര്യയും രണ്ട് മക്കളും കൊവിഡ് ബാധയിൽ നിന്ന് മുക്തരായതായി അഫ്രീദി അറിയിച്ചു. തങ്ങളുടെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് അദ്ദേഹം അറിയിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അഫ്രീദി വിശേഷം പങ്കുവച്ചത്.
“ദൈവത്തിനു നന്ദി. ഭാര്യയും മക്കളും വീണ്ടും കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവ് ആവുകയും ചെയ്തു. നിങ്ങളുടെ ആശംസകൾക്ക് നന്ദി. നിങ്ങളെയും വേണ്ടപ്പെട്ടവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇനി കുടുംബത്തിനൊപ്പം. കുഞ്ഞിനെ ചേർത്ത് പിടിക്കുന്നത് ഞാൻ മിസ് ചെയ്യുകയായിരുന്നു”− കുഞ്ഞിനെ ചുംബിക്കുന്ന ചിത്രം പങ്കുവച്ച് അഫ്രീദി കുറിച്ചു.

