ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചാന്പ്യന്മാരായ ലിവർപൂളിനെ നാണം കെടുത്തി മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാന്പ്യന്മാരായ ലിവർപൂളിനെ നാണം കെടുത്തി മാഞ്ചസ്റ്റർ സിറ്റി. ഹോംഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിനായിരുന്നു സിറ്റിയുടെ ജയം. ലീഗിൽ കിരീടമുറപ്പിച്ച ലിവർപൂളിന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് സിറ്റിതാരങ്ങൾ സ്വാഗതം ചെയ്തത്. എന്നാൽ ആ ബഹുമാനമൊന്നും ഗ്രൗണ്ടിൽ കണ്ടില്ല. നാല് ഗോളുകൾ സന്ദർശകരുടെ വലയിൽ അടിച്ചുകയറ്റി.
കെവിൻ ഡി ബ്രൂയ്ൻ, റഹീം സ്‌റ്റെർലിങ്, ഫിൽ ഫോഡൻ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ഒരു ഗോൾ ലിവർപൂളിന്റെ അലക്‌സ് ചേംബർലിൻ നൽകിയ ദാനമായിരുന്നു. ആദ്യ പകുതിയിൽ തന്നെ സിറ്റി മൂന്ന് ഗോളുകൾ നേടിയിരുന്നു.

