8 വനിതാ പബ്ലിക് പ്രോസിക്യൂട്ടർമാരെ ജഡ്ജിമാരായി നിയമിച്ച് കുവൈത്ത്


കുവൈത്ത്‌ സിറ്റി: നീതിന്യായ രംഗത്ത്‌ പുതിയ ചരിത്രം സൃഷ്ടിച്ച്‌ 8 വനിതാ പബ്ലിക് പ്രോസിക്യൂട്ടർമാരെ ജഡ്ജിമാരായി നിയമിച്ചു. അറ്റോർണി ജനറൽ ദിരാർ അൽ അസൂസിയാണ് ഇതുസംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്. പബ്ലിക്‌ പ്രോസിക്യൂട്ടർമ്മാർ എന്ന നിലയിൽ 5 വർഷമായി വിവിധ കേസുകളിൽ കഴിവു തെളിയിച്ചവരാണു ഇവരെന്ന് അറ്റോർണി ജനറൽ ദിരാർ അൽ അസൂസി വ്യക്തമാക്കി. നിയമ രംഗത്തെ വിവിധ ശാഖകളിൽ കൂടുതൽ പരിശീലനം നേടുന്നതിനു ഇവരെ കുവൈത്ത്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലീഗൽ ആൻഡ് ജൂഡിഷ്യൽ സ്റ്റഡീസിൽ ഒന്നര മാസത്തെ പരിശീലനത്തിനു അയക്കുമെന്നും പറഞ്ഞു.

ലുൽവ അൽ ഗാനിം, ഫാത്തിമ അബ്ദൽ മുനീം, ഫാത്തിമ അൽ ഖന്ദരി, ഫാത്തിമ അൽ ഫർഹാൻ, ബഷായർ അൽ റക്ദാൻ, റവ അൽ തബ്തബാഇ, സനാബൽ അൽ ഹൂത്തി, ബഷായർ അബ്ദുൽ ജലീൽ എന്നിവരാണ് പുതിയ ജഡ്ജിമാർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed