നഗ്നതാ പ്രദർശനം; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ‍


കൊച്ചി: നഗ്നതാ പ്രദർശനത്തിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർ‍ക്കാർ. ഹൈക്കോടതിയിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ സർക്കാർ നിലപാട് വ്യക്തമാക്കിയത്. കലയെന്ന പേരിൽ കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കരുതെന്ന് സർക്കാർ അറിയിച്ചു.

സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തിൽ അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. രഹ്നയുടെ മുൻകാല ചെയ്തികൾ കണക്കിലെടുക്കണമെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. വിഷയം പോക്‌സോ കേസിന്റെ പരിധിയിൽ വരുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed