കുവൈത്തിൽ ഇന്ന് 742 പേർക്ക് കൂടി കോവിഡ്; 4 മരണം


കുവൈത്ത് സിറ്റി: കുവൈത്തിൽ 742 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 534 പേർ രോഗമുക്തി നേടി. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 41033 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 32304 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 334 ആയി.

നിലവിൽ 8395 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 165 പേർ തീവ്ര പരിചരണവിഭാഗത്തിലാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3645പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 361239 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed