കുവൈത്തിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. തിരുവല്ല മഞ്ചാട് സ്വദേശിനിയായ പാറക്കമണ്ണിൽ ആനി മാത്യു (54) ആണ് മരിച്ചത്. കുവൈത്ത് ബ്ലഡ് ബാങ്കിൽ നഴ്‌സായിരുന്നു ആനി മാത്യു.
ജാബിർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇവർ. ഫെബ്രുവരി 28നാണ് നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയെത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം കുവൈത്തിൽ തന്നെ അടക്കും. ഇതോടെ കുവൈറ്റിൽ മരിച്ച മലയാളികളുടെ എണ്ണം 8 ആയി. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് സ്‌കോട്ട്‌ലന്റിൽ മലയാളിയായ ഡോ. പൂർണിമാ നായരും മരിച്ചിരുന്നു.