അനുനയനീക്കം: എന്‍എസ്എസുമായി ചര്‍ച്ച നടത്താനൊരുങ്ങി കെപിസിസി നേതൃത്വം

ഷീബ വിജയൻ
തിരുവനന്തപുരം I ആഗോള അയ്യപ്പസംഗമത്തിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും പിന്തുണച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തതിനു പിന്നാലെ അനുനയ നീക്കവുമായി കെപിസിസി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍എസ്എസ് നിലപാട് യുഡിഎഫിന് എതിരാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്‍എസ്എസുമായി കോണ്‍ഗ്രസിന് എല്ലാ കാലത്തും നല്ലബന്ധമാണെന്നും എന്‍എസ്എസിന് എല്ലാ കാലത്തും സമദൂര നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസും നേതാക്കളും വിശ്വാസികള്‍ ആണെന്നും പ്രധാന നേതാക്കള്‍ എല്ലാം ഇരുമുടിക്കെട്ടുമായി ശബരിമല കയറുന്നവരാണെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്‍എസ്എസുമായി കോണ്‍ഗ്രസിന് യാതൊരു തര്‍ക്കവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
XZxzxzxz