ഭക്ഷണമായി എഞ്ചിൻ ഓയിൽ : വൈറലായി യുവാവ്

ഷീബ വിജയൻ
ബെംഗളൂരു I വളരെ വിചിത്രമായ ഭക്ഷണം ശീലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി ഓയിൽ കുമാർ എന്ന ബെംഗളൂരുകാരൻ. ചോറോ ചപ്പാത്തിയോ അല്ല, ഇയാളുടെ സ്ഥിരഭക്ഷണം എഞ്ചിൻ ഓയിൽ ആണ്. 'ഓയിൽ കുമാർ' എന്ന പേരിൽ അറിയപ്പെടുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മുപ്പതിലേറെ വർഷമായി താൻ എഞ്ചിൻ ഓയിൽ മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്ന് ഓയിൽ കുമാർ പറയുന്നു. “ഓയിൽ കുമാർ” കർണാടകയിലെ ശിവമോഗ ജില്ലക്കാരനാണ്. പ്രതിദിനം ഏഴ് മുതൽ എട്ട് ലിറ്റർ വരെ എഞ്ചിൻ ഓയിൽ ഇയാൾ അകത്താക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. ഇതോടൊപ്പം, ഓയിൽ കുമാർ പതിവായി ചായയും കുടിക്കാറുണ്ട്. ആളുകൾ ഇയാൾക്ക് ഭക്ഷണം നൽകുമ്പോൾ അത് നിരസിച്ച് എഞ്ചിൻ ഓയിൽ കുടിക്കുന്നതായി വൈറൽ വീഡിയോയിൽ കാണാം. പതിറ്റാണ്ടുകളായി എഞ്ചിൻ ഓയിൽ കുടിച്ചാണ് ജീവിക്കുന്നതെങ്കിലും, ഒരിക്കൽ പോലും ആശുപത്രിയിൽ പോയിട്ടില്ലെന്നും, യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും ഓയിൽ കുമാർ പറയുന്നു.