ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ : വായു മലിനീകരണത്തിന് ആശ്വാസമാകും


ഷീബ വിജയൻ

ന്യൂഡൽഹി I ഡൽഹിയിൽ ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി സർക്കാർ. ഇതിനായി ഈ വർഷം ഒക്ടോബർ ഒന്നിനും നവംബർ 30നും ഇടയിൽ നഗരത്തിൽ ക്ലൗഡ് സീഡിങ് പരീക്ഷണങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകി. തലസ്ഥാനത്തെ പുകമഞ്ഞ് നിറഞ്ഞ ശൈത്യകാലത്ത് മലിനീകരണ തോത് കുറക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം അംഗീകരിച്ച വിമാനം ഉപയോഗിച്ച് ഐ.ഐ.ടി കാൺപൂരാണ് ഇതിന് നേതൃത്വം നൽകുന്നത്. 'വിമാനങ്ങൾ സജ്ജമായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥയും ശാസ്ത്രീയ മാനദണ്ഡങ്ങളും അനുകൂലമായാലുടൻ, മലിനീകരണത്തിൽനിന്ന് മുക്തി നേടുന്നതിനായി ആദ്യമായി ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരീക്ഷണങ്ങൾ നടത്തും - മന്ത്രി പറഞ്ഞു.

കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഏകദേശം 3.21 കോടി രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ഓരോ പരീക്ഷണവും 90 മിനിറ്റ് നീണ്ടുനിൽക്കും. വടക്കുപടിഞ്ഞാറൻ, ഔട്ടർ ഡൽഹി എന്നിവിടങ്ങളിലേക്കും കുറഞ്ഞ സുരക്ഷാ വ്യോമമേഖലകളിലുമായി അഞ്ച് വിമാനങ്ങൾ ഇതിനായി സജ്ജീകരിക്കും.

article-image

DSADDASADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed