അക്വാബൈക് വേൾഡ് ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകുന്നു

ഷീബ വിജയൻ
ദോഹ I അക്വാബൈക് വേൾഡ് ചാമ്പ്യൻഷിപ് ഗ്രാൻഡ് പ്രിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തർ. പത്ത് വർഷത്തെ ഇടവേളക്കുശേഷമാണ് അക്വാബൈക് ചാമ്പ്യൻഷിപ് ഖത്തറിലേക്ക് തിരിച്ചെത്തുന്നത്. ദോഹ മറൈൻ സ്‌പോർട്‌സ് ക്ലബുമായി സഹകരിച്ച് ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഖത്തർ ഓൾഡ് ദോഹ പോർട്ടിലാണ് അക്വാബൈക് ചാമ്പ്യൻഷിപ് വേദിയാകുക. സീസൺ ഫിനാലെക്കുള്ള പുതിയ വേദിയായി ഓൾഡ് ദോഹ പോർട്ട് മാറും. യു.ഐ.എം -എ.ബി.പി വേൾഡ് ചാമ്പ്യൻഷിപ്, കോണ്ടിനെന്റൽ ഏഷ്യ ചാമ്പ്യൻഷിപ്, വേൾഡ് സ്ലാം പാരലൽ ചാമ്പ്യൻഷിപ്, കോണ്ടിനെന്റൽ ഏഷ്യ റൺഎബൗട്ട് ജി.പി 2 ചാമ്പ്യൻഷിപ് എന്നിവയുൾപ്പെടെ നിരവധി പ്രാഥമിക വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
ദോഹയിൽ മിന കോർണിഷിന്റെ മനോഹരമായ പശ്ചാത്തലത്തിൽ നടക്കുന്ന ഗ്രാൻഡ് പ്രിക്സും മൂന്നു ദിവസത്തെ ആവേശകരമായ മത്സരങ്ങളും രാത്രികാല ഫ്രീസ്റ്റൈൽ പ്രകടനങ്ങളും മികച്ച കായികാന്തരീക്ഷം ഉറപ്പാക്കുന്നതും കാണികളെ ആകർഷിക്കുന്നതുമായിരിക്കും.
asdsdsasadads