രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ കേരളത്തിന്‍റെ അശ്ലീലം; എൻ.എൻ. കൃഷ്‌ണദാസ്


ഷീബ വിജയൻ

പാലക്കാട് I രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിന്‍റെ അശ്ലീലമെന്ന് വിശേഷിപ്പിച്ച് സിപിഎം നേതാവ് എൻ.എൻ. കൃഷ്‌ണദാസ്. മണ്ഡലത്തിൽ സജീവമാകാനൊരുങ്ങുന്ന രാഹുൽ മാങ്കൂട്ടത്തിലിതിരേ രൂക്ഷ വിമർശനമാണ് കൃഷ്‌ണദാസ് ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിന്‍റെ അശ്ലീലമെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാഹുലിന്‍റെ പാലക്കാട്ടേക്കുള്ള വരവിലൂടെ കോൺഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തി. അപാര ചർമബലമുള്ള ആളുകൾക്ക് മാത്രമേ ഇത്രയും ആരോപണങ്ങൾ നേരിട്ടിട്ടും ജനങ്ങൾക്ക് മുന്നിൽ എത്താൻ ധൈര്യം ഉണ്ടാകൂ എന്നും രാഹുലിനെ പേറിയാൽ കോൺഗ്രസ് നാറുമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ വിശേഷിപ്പിക്കാൻ നിഘണ്ടുവിൽ ഒറ്റവാക്കേയുള്ളൂ, 'വൃത്തികെട്ടവൻ'. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് വൃത്തികെട്ട കാര്യങ്ങളാണ്. രാഹുലെന്ന ദുർഗന്ധം അസഹനീയമാവുമ്പോൾ ജനങ്ങൾ തന്നെ പുറന്തള്ളുമെന്നും കൃഷ്ണദാസ് പറഞ്ഞു.

article-image

adfassasa

You might also like

  • Straight Forward

Most Viewed