സിപിഐയുടെ അമരത്ത് രാജ തന്നെ

ഷീബ വിജയൻ
ചണ്ഡീഗഡ് I സിപിഐ ജനറൽ സെക്രട്ടറിയായി രാജ തുടരും. ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും മറ്റാർക്കും ഇളവുകളില്ല. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇന്ന് തീരുമാനിക്കും. ചണ്ഡീഗഡിൽ നടക്കുന്ന സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിലെ ഈ തീരുമാനത്തിൽ എതിർപ്പുകൾ ഉയർന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. 75 കഴിഞ്ഞവർ മാറണമെന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം നിർദേശം വച്ചതിനാൽ ഡി. രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണമെന്നായിരുന്നു കേരള ഘടകത്തിന്‍റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്.
sasadads