സർവകാല റെക്കോർഡ്; യു.എ.ഇ ദിർഹമിന് 24.18 രൂപ വരെ

ഷീബ വിജയൻ
ദുബൈ I ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് പുതിയ റെക്കോർഡ് തൊട്ടു. ദിർഹമിന് 24.18 രൂപ എന്ന സർവകാല റെക്കോർഡാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മിക്ക എക്സ്ചേഞ്ച് സ്ഥാപനങ്ങളും ബാങ്കുകളും 24 രൂപക്ക് മുകളിൽ വിനിമയ നിരക്ക് നൽകി. വിനിമയ നിരക്ക് ഉയർന്നത് പ്രവാസികൾക്ക് ഗുണകരമാണ്. വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്. മാസത്തിന്‍റെ അവസാന ദിവസങ്ങളായതിനാൽ ധനവിനിമയ സ്ഥാപനങ്ങളിൽ വലിയ രീതിയിൽ തിരക്ക് വർധിച്ചിട്ടില്ല. അതേസമയം ശമ്പളം ലഭിക്കുന്ന തിയ്യതികളിൽ നിരക്ക് വർധന തുടരുകയാണെങ്കിൽ തിരക്ക് കൂടുമെന്നാണ് സ്ഥാപനങ്ങളുടെ പ്രതീക്ഷ.
xzzxxz