ഫലസ്തീൻ വിഷയത്തിൽ മോദി സര്‍ക്കാരിന്‍റേത് അഗാധമായ നിശബ്ദത; സോണിയ ഗാന്ധി


ഷീബ വിജയൻ 

ഡൽഹി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ മോദി സര്‍ക്കാരിന്‍റേത് അഗാധമായ നിശബ്ദതയെന്ന് സോണിയ ഗാന്ധി. വിഷയത്തിൽ കേന്ദ്രം അഗാധമായ നിശബ്ദത കാണിക്കുകയും ധാര്‍മിക, മാനുഷിക മൂല്യങ്ങളോട് പിന്തിരിഞ്ഞു നിൽക്കുകയും ചെയ്യുന്നുവെന്ന് സോണിയ കുറ്റപ്പെടുത്തി. ഭരണഘടനാ മൂല്യങ്ങളോ നയതന്ത്രപരമായ താൽപര്യങ്ങളോ അല്ല, ഇസ്രായേൽ നേതാവ് ബിന്യാമിൻ നെതന്യാഹുവുമായുള്ള മോദിയുടെ വ്യക്തിപരമായ ബന്ധങ്ങളാണ് ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തിയതെന്ന് സോണിയ ചൂണ്ടിക്കാട്ടി. ഈ രീതി അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയുടെ വിദേശനയത്തെ നയിക്കാൻ അതിന് കഴിയില്ലെന്നും ലേഖനത്തിൽ പറയുന്നു.

യുഎസ് ഉൾപ്പെടെയുള്ള മറ്റിടങ്ങളിലും സമാനമായ സമീപനങ്ങൾ അപമാനകരമായ രീതിയിൽ അവസാനിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്ക, അൾജീരിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വിമോചന സമരങ്ങളെ ഇന്ത്യ പിന്തുണച്ച ചരിത്രം അനുസ്മരിച്ചുകൊണ്ട്, 1988-ൽ ഇന്ത്യ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നും എന്നാൽ 2023 ഒക്ടോബറിൽ ശത്രുത പൊട്ടിപ്പുറപ്പെട്ടതിനുശേഷം കേന്ദ്രം അതിനോട് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും സോണിയ പറഞ്ഞു. ഒക്ടോബര്‍ 7ലെ ആക്രമണങ്ങളെ അപലപിച്ച സോണിയ ഇസ്രായേലിന്‍റെ പ്രവൃത്തി വംശഹത്യയിൽ കുറഞ്ഞതല്ല എന്ന് കുറ്റപ്പെടുത്തി.

article-image

DSDFSADSASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed