പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്


കുവൈത്ത് സിറ്റി: പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചു. ഇക്കാര്യം കാണിച്ച് ഇന്ത്യയിലെ കുവൈത്ത്് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് അയച്ചു. ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ നേരത്തെ വാഗ്ദാനം നൽകിയിരുന്നു. അതിന് പിന്നാലെയാണ് കുവൈത്തിന്റെ വാഗ്ദാനം. എന്നാൽ ഇന്ത്യ സർക്കാരിന്റെ അനുമതി ലഭിച്ചാലേ ഇത് സാദ്ധ്യമാവുകയുള്ളൂ.

കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ പകുതിയലധികവും ഇന്ത്യക്കാരാണ്. 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4377 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലേബർ ക്യാന്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളികളെ സ്കൂളുകളിലെ പ്രത്യേക ക്യാന്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed