നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പ്രത്യേക വെബ് പേജ്


കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേക വെബ് പേജ് സജ്ജമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുക മാത്രമാണ് രജിസ്ട്രേഷൻ കൊണ്ട് ഉദ്യേശിക്കുന്നതെന്നും വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും എംബസി അറിയിച്ചു.

മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും രജിസ്ട്രേഷൻ നിർവഹിക്കണം. കമ്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. യാത്രാവിമാനങ്ങൾ തുടങ്ങുന്ന കാര്യം പിന്നീട് അറിയിക്കും.

കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പിന്തുടരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കും മടക്കയാത്രയെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു. indembkwt.com/eva/ എന്ന ലിങ്കിൽ കയറി രെജിസ്റ്റർ ചെയ്യാം. നേരത്തേ നോർക്കയിൽ രജിസ്റ്റർ ചെയ്തവരും എംബസി സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടി വരും.

വിമാനയാത്രാ ചെലവ് സ്വന്തമായി വഹിച്ചു കൊള്ളാമെന്നും നാട്ടിലെത്തിയാൽ പതിനാലു ദിവസം സ്വന്തം ചെലവിൽ നിർബന്ധിത ക്വറണ്ടൈനിൽ കഴിയമെന്നും ഉള്ള ഉറപ്പും അപേക്ഷകൻ നൽകേണ്ടതുണ്ട്. അതേ സമയം വിവരം ശേഖരിക്കുക മാത്രമാണ് രജിസ്ട്രേഷൻ കൊണ്ട് ലക്ഷ്യമിടുന്നതെന്നും വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed