സഹായിച്ചില്ലെങ്കിലും വേണ്ട, തരാനുള്ള പണം തരണമെന്ന് കേന്ദ്രത്തോട് തോമസ് ഐസക്ക്.


തിരുവനന്തപുരം: കേന്ദ്ര സർക്കാർ സഹായിച്ചില്ലെങ്കിലും വേണ്ട, തരാനുള്ള പണം എങ്കിലും തരണമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. ജിഎസ്ടി നഷ്ടപരിഹാര തുക നാല് മാസത്തെ കേന്ദ്രം നൽകാനുണ്ട്. ഇത് ഉടനെ നൽകണമെന്ന് ഐസക്ക് ആവശ്യപ്പെട്ടു.

കൊവിഡിനെതിരായ നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കണം. ഇതല്ലാതെ പിടിച്ചുനിൽക്കാൻ കഴയില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളോടും കേന്ദ്രം വിവേചനമാണ് കാണിക്കുന്നത്− അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റിൽ പ്രതീക്ഷിച്ചതിന്‍റെ നാലിലൊന്ന് വരുമാനമില്ല. ജി.എസ്.ടി വരുമാനത്തിൽ വൻ ഇടിവ് ആണ് ഉണ്ടായത്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ വരുമാനം വൻതോതിൽ കുറഞ്ഞു. മേയിൽ സ്ഥിതി ഇതിലും മോശമാകും. കുടിശികകൾ തീർക്കുന്നത് വൻ സാന്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ നയങ്ങൾ‌ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖരായ പണ്ധിതർ ഉൾപ്പെടെ അടങ്ങുന്ന സംഘം പൊതു ആവശ്യങ്ങൾ അടങ്ങിയ പത്രിക പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed