കുവൈത്തിന് മോചനം; ഒളിമ്പിക്‌സ് വിലക്ക് നീക്കി


കുവൈത്ത് : ഒളിമ്പിക്‌സ് വിലക്ക് നീക്കിയതോടെ കുവൈത്തിലെ കായികപ്രേമികള്‍ക്ക് ആഹ്ലാദം. ഒളിമ്പിക്‌സ് കമ്മിറ്റി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചാണ് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ഫഹദ് നാസര്‍ സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിനെ അറിയിച്ചത്. 

വിലക്ക് നീങ്ങിയതോടെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയും കായിക താരങ്ങളും സന്തോഷത്തിലാണ്. കുവൈത്തിനെതിരെ ഒളിമ്പിക്‌സ് കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കുന്നതിന് കുവൈത്ത് രാജ്യാന്തര തലത്തില്‍ കടുത്ത ശ്രമങ്ങള്‍ നടത്തിയിരുന്നു. കൂടാതെ രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ചട്ടങ്ങള്‍ പാലിക്കുകയും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തിയശേഷമാണ് വിലക്ക് പിന്‍വലിച്ചത്. 

കുവൈത്ത് കായിക മേഖലയില്‍ അനാവശ്യമായി സര്‍ക്കാര്‍ ഇടപെടുന്നു, കായിക ക്ലബ്ബുകളുടെയും കായിക സംവിധാനങ്ങളുടെയും തിരഞ്ഞെടുപ്പ് സുതാര്യമല്ല എന്നെല്ലാം ആരോപിച്ചായിരുന്നു കമ്മിറ്റി കുവൈത്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഫിഫ ഉള്‍പ്പെടെയുള്ള രാജ്യാന്തര മറ്റു കായിക സംഘടനകളും കുവൈത്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തി. 

എന്നാല്‍ വിലക്ക് പിന്‍വലിച്ചതോടെ 2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന സമ്മര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനുള്ള ആവേശത്തിലാണ് കുവൈത്ത് ഒളിമ്പിക്‌സ് കമ്മിറ്റിയും കായിക താരങ്ങളും കുവൈത്തിലെ കായിക പ്രേമികളും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed