പത്തനംതിട്ടയിൽ പത്താം ക്ലാസുകാരിക്ക് ക്രൂരപീഡനം: അച്ഛനടക്കം ഏഴുപേർ പ്രതികൾ


ഷീബ വിജയൻ

പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിലായി. കുട്ടിയുടെ അച്ഛൻ ഉൾപ്പെടെ ഏഴു പേരാണ് സംഭവത്തിൽ പ്രതികളായിട്ടുള്ളത്. പെൺകുട്ടിയുടെ വീട്ടുകാർ താമസിച്ചിരുന്ന വാടകകെട്ടിടത്തിന്റെ ഉടമയും അതേ കെട്ടിടത്തിൽ താമസിക്കുന്ന മറ്റൊരു വ്യക്തിയുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് കുട്ടി സ്വന്തം പിതാവിൽ നിന്നും പീഡനത്തിനിരയായത്. നിലവിൽ വിദേശത്തുള്ള കുട്ടിയുടെ അച്ഛനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു. സ്‌കൂളിൽ വച്ച് സഹപാഠികളോട് കുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് സിഡബ്ല്യുസി (CWC) വഴി വിവരം പോലീസിന് ലഭിക്കുകയും കേസെടുക്കുകയുമായിരുന്നു.

മലയാലപ്പുഴ പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പോലീസിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ബാക്കി മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ തന്നെ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. കെഎസ്ആർടിസി കൊറിയർ സർവീസ് ഇന്ന് പുനഃ ആരംഭിക്കും; ടിക്കറ്റുകൾ ഇനി വാട്‌സാപ്പിലൂടെയും കെഎസ്ആർടിസി കൊറിയർ സർവീസ് ഇന്ന് മുതൽ പുനഃ ആരംഭിക്കും. സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയ ശേഷം കെഎസ്ആർടിസി സ്വന്തം നിലയ്ക്കാണ് കൊറിയർ സർവീസ് പുനഃ ആരംഭിക്കാൻ പദ്ധതിയിടുന്നത്.

സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയതിന് പിന്നാലെ കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകിയിരുന്നു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയായിരുന്നു ഈ നടപടി. കൊറിയർ സർവീസിന്റെ ചുമതല ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്ക് നേരിട്ടായിരുന്നു. കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനായിരുന്നു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. എന്നാൽ സ്വകാര്യ ഏജൻസി സർവീസ് ആരംഭിച്ചതിന് പിന്നാലെ വ്യാപക പരാതി ഉയരുകയായിരുന്നു.

article-image

AZsxadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed