ലൈംഗികാതിക്രമക്കേസിൽ തെഹൽക്ക മുൻ പത്രാധിപർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി


ഷീബ വിജയൻ

സഹപ്രവർത്തക നൽകിയ പീഡന കേസിൽ തെഹൽക്ക മുൻ പത്രാധിപർ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കേസിൽ തരുൺ തേജ്പാലിനെ വെറുതെ വിട്ട സെഷൻസ് കോടതി വിധി റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചാണ് വിധ പ്രസ്താവിച്ചത്. ഗോവ സർക്കാർ സമർപ്പിച്ച അപ്പീൽ അനുവദിച്ച് ജസ്റ്റിസ് ഡോ നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376(2)(എഫ്), 376 (2)(കെ), കൂടാതെ 354എ, 354ബി എന്നീ വകുപ്പുകൾ പ്രകാരം ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളിൽ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബെഞ്ച് വിധിച്ചു.

2013ൽ ഗോവയിലെ നക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ വച്ച് സഹപ്രവർത്തകയ്ക്ക് നേരെ തരുൺ തേജ്പാൽ ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സെഷൻസ് കോടതി തേജ്പാലിനെ വെറുതെവിട്ടത്. വിധിക്കെതിരെ ഗോവ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

article-image

ംേംേെേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed