ആഭ്യന്തര മന്ത്രിയെ സഭയിലേക്ക് വിളിപ്പിക്കണം; അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷൻ


ഷീബ വിജയൻ

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പെല്ലെറ്റ് ഗണ്ണും ലാത്തിയും പ്രയോഗിച്ച പൊലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണമെന്നും മാപ്പ് പറഞ്ഞ് രാജിവെക്കണമെന്നും ഇൻഡ്യാ സഖ്യം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തതിനെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും രൂക്ഷമായി വിമർശിച്ചു.

ഇതിനിടെ, ആഭ്യന്തര മന്ത്രിയെ സഭയിലേക്ക് വിളിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ നടപടിയുമായി രാജ്യസഭാധ്യക്ഷൻ രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ വികാരം അമിത് ഷായെ അറിയിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർദേശം നൽകുകയും, വരാൻ താൽപര്യമുണ്ടെങ്കിൽ വരട്ടെ എന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ചക്ക് രണ്ടു മണിവരെ നിർത്തിവെക്കേണ്ടി വന്നു.

അതേസമയം, മണ്ഡല പുനർനിർണയ ബില്ല് കൊണ്ടുവരാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനോ വർഷകാല സമ്മേളനത്തിന്റെ ദിനങ്ങൾ വർധിപ്പിക്കാനോ സർക്കാരിന് ഉദ്ദേശമില്ലെന്ന് പാർലമെന്റികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

article-image

adsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed