ആകാശത്തുവെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ
ഷീബ വിജയൻ
ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിന്റെ ഒഡി 231 വിമാനത്തിൽവെച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി ജംഷീറിനെ (36) നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിന്റെ വിൻഡോ പാനൽ അടിച്ചു തകർക്കുകയും എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയും ചെയ്ത ഇയാളെ സഹയാത്രികരും ക്യാബിൻ ക്രൂവും ചേർന്ന് തടഞ്ഞുവെച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇയാൾ മറ്റ് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊച്ചിയിലെത്തിയ ഉടൻ എയർലൈൻസ് അധികൃതർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ോേോേോോേ

