'കുഞ്ഞുവിനെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണേ ' ആ കത്തിലെ ആഗ്രഹം നിറവേറ്റുന്നു ഒരുമ ബഹ്‌റൈൻ


മനാമ: സജീഷേട്ടാ...am almost on the way..നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല..സോറി..കുഞ്ഞുവിനെ നന്നായി നോക്കണേ..പാവം കുഞ്ഞുവിനെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണം..."ആശുപത്രി ഐ സിയുവിൽ മരണത്തെ മുഖാമുഖം കണ്ടപ്പോൾ നിപ വൈറസിനോട് പൊരുതിക്കൊണ്ട് സിസ്റ്റർ ലിനി എഴുതിയ കത്തിലെ ഈ വാചകം പ്രവാസികൾ ഒരിക്കലും മറക്കാനിടയില്ല..അന്ന് സിസ്റ്റർ ലിനി എഴുതിയ ആ കത്തിലെ കുറിപ്പിന്റെ ആഗ്രഹ സാഫല്യം മരണാനന്തരം നടത്തിക്കൊടുക്കാൻ തയ്യാറെടുക്കുകയാണ് ബഹ്‌റൈനിലെ ഒരുമ എന്ന സംഘടനയുടെ പ്രവർത്തകരും ഒപ്പം പ്രവാസികളും ലിനിയുടെ ഭർത്താവിനും  മക്കൾക്കും  ബഹ്‌റൈൻ സന്ദര്ശനത്തിനുള്ള വേദി ഒരുമയുടെ ആഭിമുഖ്യത്തിൽ ഒരു സ്നേഹസ്മൃതിയിലൂടെ ഒരുക്കുകയാണെന്ന് ഇത് സംബന്ധിച്ച് ഇന്ന് ഇന്ത്യൻ ഡിലൈറ്റ്‌സിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
 
2019  ജൂലൈ 12നു വെള്ളിയാഴ്ച്ച രാത്രി 7 മണിമുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്ന  'സിസ്റ്റർ ലിനി സ്നേഹ സ്മൃതി'യിൽ  നാട്ടിലുള്ള ലിനിയുടെ മക്കളായ സിദ്ധാർത്ഥ്,റിതുൽ,ഭർത്താവ് സജീഷ് എന്നിവരും 'അമ്മ രാധയും സംബന്ധിക്കും.  ലിനിയുടെ ഭർത്താവ് ബഹ്റൈനില്‍ ആയിരുന്നപ്പോൾ  നാട്ടിലെ ആശുപത്രിയിൽ വച്ച് അദ്ദേഹത്തിന് ലിനി എഴുതിയ കത്തിലെ ഉള്ളടക്കമായിരുന്നു മക്കൾക്കൊപ്പം ബഹ്‌റൈൻ സന്ദർശിക്കണമെന്നുള്ളത്. അന്ന്  ബഹ്‌റൈനിലെ ഒരുമ എന്ന കൂട്ടായ്മയുടെ ട്രഷറർ കൂടിയായിരുന്നു സജീഷ്.
 
 പേരാമ്പ്ര ജനറൽ ആശുപത്രിയിലെ സേവനത്തിനിടെയാണ് ലിനി ഇഹലോകവാസം വെടിഞ്ഞത്.കേന്ദ്ര സർക്കാർ അടക്കം ഫ്ലോറന്‍സ് നൈറ്റിംഗ് ഗേള്‍പുരസ്കാരം മരണാനന്തര ബഹുമതിയായി നൽകി അവരെ  ആദരിക്കുകയുമുണ്ടായി. ഇന്ത്യൻ സർക്കാരുകൾ അടക്കം ആദരിച്ച ലിനിയോടുള്ള പ്രവാസലോകത്തിന്റെ ആദരവ് കൂടിയായിരിക്കും ഈ പരിപാടി എന്നുംഅത് കൊണ്ട് തന്നെ ആ കുടുംബത്തിന് പ്രവാസ ലോകം നൽകുന്ന ത്യാഗത്തിന്റെ അംഗീകാരമായി  നൽകുന്ന ലിനി സ്നേഹ സ്മൃതി പരിപാടിക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പരിപാടിയുടെ ഭാഗമായി അജയ് ഗോപാൽ,സിന്ധു പ്രേംകുമാർ എന്നിവർ ഒരുക്കുന്ന  സംഗീത വിരുന്നും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
 
പരിപാടിയോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ആശുപത്രികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പത്ത് നഴ്‌സുമാരെ സിനിയുടെ പേരിൽ ആദരിക്കുന്ന പരിപാടിയും ദിനേശ് മാവൂർ ഒരുക്കുന്ന സാൻഡ് ആർട്ടും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചു. പ്രവേശനം തീർത്തും സൗജന്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഒരുമ പ്രസിഡന്റ് സവിനേഷ്‌,(35059926),സെക്രട്ടറി സനീഷ് (37727745) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.സംഘാടക  സമിതി ചെയർമാൻ ചെമ്പൻ ജലാൽ,സുബൈർ കണ്ണൂർ ,ആർ. പവിത്രൻ,(രക്ഷാധികാരികൾ ) ഒരുമ രക്ഷാധികാരി യു കെ ബാലൻ,പരിപാടിയുടെ ജനറൽ കൺവീനർ അവിനാഷ്. കെ , ജയേഷ്. വി. കെ. (പ്രോഗ്രാം കൺവീനർ )ബവിലേഷ് (കോർഡിനേറ്റർ )  കെ, ഗോപാലൻ. വി. സി (ട്രഷറർ )ഒരുമ സെക്രട്ടറി സനീഷ് പ്രസിഡന്റ് സവിനേഷ്‌ എന്നിവരും വാർത്താ സമ്മേളനത്തിൽ  സംബന്ധിച്ചു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed