കുവൈത്ത് കെഎംസിസി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് "സ്പന്ദനം 2018″ വെള്ളിയാഴ്ച
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി കേന്ദ്രകമ്മിറ്റിയും മെഡിക്കൽ വിങ്ങും സംയുക്തമായി, ഇന്ത്യൻ ഡോക്ടേർസ് ഫോറം, ഡന്റൽ അലയൻസ്, ഹാർട്ട് ഫൗണ്ടേഷൻ, നജാത്തുൽ ഖൈർ, തുടങ്ങിയവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. "സ്പന്ദനം 2018″ എന്ന പേരിൽ നടത്തുന്ന ക്യാമ്പ് ഏപ്രിൽ20 ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണിവരെ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചാണ് സംഘടിപ്പിക്കുന്നത്.
ഡോക്ടറുടെ നിർദേശ പ്രകാരം സൗജന്യമായി ടെസ്റ്റുകൾ നടത്താനുള്ള സൗകര്യവും ക്യാംപിൽ ഉണ്ടാകും. ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളും സൗജന്യമായി ക്യാമ്പിൽ ലഭ്യമായിരിക്കുമെന്നും പരിശോധനക്കു മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും കുവൈത്ത് കെഎം.സി.സി. പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി സിറാജ് എത്തിക്കൽ ട്രഷറർ എം.കെ. അബ്ദുറസാഖ് മെഡിക്കൽ വിംഗ് ചെയർമാൻ ഡോ. അബ്ദുൽ ഹമീദ്, ജനറൽ കൺവീനർ മുഹമ്മദ് മനോളി എന്നിവർ അറിയിച്ചു.
വിശദ വിവരങ്ങൾക്കും ഫോൺ മുഖേന രെജിസ്റ്റർ ചെയ്യുന്നതിനും 66541356, 98884532, 51719196, 96652669, 55033496, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.