ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ മരിച്ചു


കുവൈറ്റ് സിറ്റി : ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മലയാളിയായ ഉദ്യോഗസ്ഥന്‍ മരിച്ചു. യുനൈറ്റഡ് പേപ്പര്‍ ഇന്‍ഡസ്ട്രീസ് കമ്പനി ഉദ്യോഗസ്ഥനായ ജയകുമാര്‍ കവനാട്ട് ആണ് ജോലി സ്ഥലത്ത് പേപ്പര്‍ ബണ്ടുകള്‍ താഴേയ്ക്ക് വീണുണ്ടായ അപകടത്തില്‍ അകപെട്ടു മരിക്കുന്നത്. 51 വയസായിരുന്നു .

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം . പേപ്പര്‍ ബണ്ടുകള്‍ ഉയരത്തില്‍ നിന്നും ജയകുമാറിന്‍റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഉടന്‍ അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.

തൃശൂര്‍ മാളയ്ക്ക് സമീപം അഷ്ടമിച്ചിറ വെള്ളോലില്‍ രാമന്‍കുട്ടിനായരുടെയും ജാനകിയമ്മയുടെയും മകനാണ് . കുവൈറ്റ് ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയായ മായാ നായര്‍ ആണ് ഭാര്യ . ഇതേ സ്കൂളിലെ പ്ലസ് 2 വിദ്യാര്‍ഥിയായ അനയ് ഏകമകനാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed