ലൈഫ് ഏഗൈൻ ഫൌണ്ടേഷൻ-കുവൈറ്റ് ചാപ്‌റ്റർ ലോക ആരോഗ്യദിനാചരണാഘോഷം ഏപ്രിൽ 7ന്
കുവൈറ്റ് സിറ്റി : ലൈഫ് എഗൈൻ ഫൌണ്ടേഷൻ കുവൈറ്റ് ചാപ്‌റ്റർ, ലോക ആരോഗ്യദിനാചരണം ഏപ്രിൽ 7ന് അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽവെച്ചു 5:30നു (മൈദാൻ ഹവല്ലി) ആഘോഷിക്കുന്നു. കാൻസർ രോഗത്തെക്കുറിച്ചു ജനങ്ങളിൽ ബോധവത്കരണം നടത്തുകയും കാൻസർ ബാധിതരെയും പൊരുതി ജയിച്ചവരെയും പുതുജീവിതത്തിലേക്കു കൂട്ടികൊണ്ടുവരുവാനുള്ള മനസികമായ ഊർജ്ജവും മറ്റു സഹായവും നല്കുകയും ആണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ ലൈഫ് എഗൈൻ ഫൌണ്ടേഷൻ ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലും വിവിധ രാജ്യങ്ങളിളുമായീ ലൈഫ് എഗൈൻറെ സാമൂഹിക അടിത്തറപാകി ജനകീയ പങ്കാളിത്തത്തോടെ അതിവേഗം മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ഈ ചാരിറ്റബിൾ സംഘടനയുടെ ഫൗണ്ടർ പ്രമുഖ സൗത്ത് ഇന്ത്യൻ നടിയായ ശ്രീമതി. ഗൗതമി തടിമാലയും കോ-ഫൗണ്ടർ ഡോ. ഹൈമ റെഡ്‌ഡിയുമാണ്.
One for One, We are there for Everyone എന്ന സ്ലോഗൻ മുറുകെ പിടിച്ചു ഹൈദരാബാദിൽ തുടങ്ങിവെച്ച ഈ ആരോഗ്യ വിപ്ലവം എന്നു ഇന്ത്യയിൽ മാത്രമല്ല കുവൈറ്റ്, അമേരിക്ക അടക്കമുള്ള ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വൻപിച്ച വരവേൽപ്പാണ് ലൈഫ് എഗൈൻ ഫൗണ്ടേഷനും അതിന്റെ പ്രവർത്തനങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നു ശ്രീമതി.ഗൗതമി അഭിപ്രായപ്പെട്ടു. രോഗബാധിതർക്കും പൊരുതി വിജയിച്ചവർക്കും എന്നും ഉത്തേജനമായീ ശുഭാബ്‌ധി വിശ്വാസം പകർന്നുകൊടുക്കാൻ ലൈഫ് എഗൈൻ ഫൌണ്ടേഷൻ ഉണ്ടാകുമെന്നും രോഗബാധിതയായീ പൊരുതി ജയിച്ച താൻതന്നെ അവർക്കു ഉത്തമ മാതൃകയാണെന്നും ശ്രീമതി. ഗൗതമി തടിമാല അഭിപ്രായപ്പെട്ടു.
നാം അഭിമുഖികരിക്കുന്ന വെല്ലുവിളി എന്തുതന്നെ ആയാലും അതിനുശേഷം വീണ്ടും ഒരു ജീവിതം ഉണ്ട് എന്ന തിരിച്ചറിവിൽ നിന്ന് ഉടലെടുത്ത ഈ സംഘടന രണ്ടാം തവണയാണ് ലോക ആരോഗ്യദിനം കുവൈറ്റിൽ ആചരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമാവാൻ ഇന്ത്യൻ സിനിമയിലെ പ്രമുഖനും എംപിയുമായ ശ്രീ.ശത്രുഘ്‌നൻ സിൻഹ, ശ്രീമതി.പൂനം ധില്ലൻ, ലൈഫ് എഗൈൻ ഫൌണ്ടേഷൻ സ്ഥാപക ശ്രീമതി.ഗൗതമി തടിമാല എന്നിവർ പങ്കെടുക്കും. പ്രശസ്ത ഗായകരായ എൻ.സി കാരുണ്യ, സൗജന്യ മദ്‌ബുഷി എന്നിവർ നയിക്കുന്ന ഗാനമേളയും പരിപാടിയുടെ ഭാഗമായീ നടക്കുന്നുമെന്നു ലൈഫ് എഗൈൻ ഫൗഡേഷൻ - കുവൈറ്റ് ചാപ്റ്ററിന്റെ പ്രസിഡന്റ് ശ്രീ.വെങ്കിട് കോഡൂരി അറിയിച്ചു.

