പാചകവും കുറച്ച് വാചകവും - ഫെയ്സ് ബുക്ക് ഗ്രൂപ്പ് കുവൈറ്റ് അംഗങ്ങളുടെ ഫാമിലി ഗെറ്റുഗതർ


കുവൈറ്റ് സിറ്റി : ഫേസ് ബുക്കിന്റെ വെർച്യുൽ മുഖഭാവമുള്ള ഒത്തിരി ഗ്രൂപ്പുകൾ ഇന്ന് സർവസാധാരണം ആണ് . എവിടെ നോക്കിയാലും ഫേസ് ബുക്ക് ഗ്രൂപ്പുകൾ . രാഷ്ട്രീയവും , കലയും , സിനിമയും , സ്പോർട്സും ഒക്കെ അഭിരുചി ഉള്ള കുറെ പേർ ചേർന്ന് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു . ഇതിൽ നിന്നൊക്കെ എപ്പോഴും വ്യത്യസ്ഥംമാണ് ഫുഡ് ഗ്രൂപ്പുകൾ. ഭക്ഷണം കഴിക്കാത്തവരായും , ഉണ്ടാക്കാൻ അറിയില്ലെങ്കിൽ കൂടെ കഴിക്കാനും , അതിനെ കുറിച്ച് സംസാരിക്കാനും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും . ഇന്ന് ഫേസ് ബുക്കിൽ പതിനായിരത്തിൽ പരം ഫുഡ് ഗ്രൂപ്പുകൾ ഉണ്ട് . ഭക്ഷണം എന്ന ഒറ്റ വികാരം കൊണ്ട് ഒത്തുകൂടുന്ന ഒട്ടനവധി പേര് അതിൽ മെമ്പർമാരായും ഉണ്ട് . എന്നാൽ മിക്ക ഫുഡ് ഗ്രൂപ്പുകളിലും സ്വരച്ചേർച്ചകൾ സാധാരണം തന്നെ . ഫുഡ്സ്‌ ഗ്രൂപ്പുകളിലെ ചേരിതിരിവും , സ്‌ഥാപകരുടെ കയ്യാളന്മാരുടെ മേല്കോയ്മകൾ കൊണ്ടും , അംഗങ്ങൾക്കുള്ളിൽ ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ വരുമ്പോൾ ചേരിതിരിഞ്ഞുള്ള വ്യക്തി ഹത്യകളും ഒക്കെ മറ്റു ഗ്രൂപ്പുകളിൽ ഉള്ളപോലെ ഫുഡ് ഗ്രൂപ്പുകളിൽ സർവസാധാരണം ആണ് .

ഭക്ഷണവും , പാചകവും , വാചകവും , സൗഹൃദവും കൊണ്ട് നിയമങ്ങൾ ഇല്ലാതെ , വ്യക്തി ഹത്യകൾ നടത്താതെ രമ്യതയിൽ പോകുന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ എന്ന്‌. അങ്ങിനെ ആണ് കോട്ടയം കാരായ മൂന്ന് പേർ ചേർന്ന് ഫുഡ് സ്റ്റോറീസ് വാചകവും പിന്നെ പാചകവും എന്ന ഗ്രൂപ്പ് ജൂൺ 2017 സ്‌ഥാപിക്കുന്നതു . കുവൈറ്റിൽ പ്രവാസി ആയ സജു അബ്രഹാമും , ചെന്നൈയിൽ ഫിനാഷ്യൽ കോൺസൾറ്റൻറ് ആയി ബിസിനസ് ചെയുന്ന അഷാന്ത് ആന്റണിയും , ബാക്കിങ്ങിനോടുള്ള അതിയായ മോഹം കാരണം ആതുര രംഗത്തെ ജോലി വരെ ഉപേക്ഷിച്ചു കീർത്തിസ് ബാക്ക് ട്രീറ്സ് എന്ന സ്‌ഥാപനം നടത്തുന്ന കീർത്തി നായരും ചേർന്ന് ഒരേ മനസോടെ പാചകത്തോടൊപ്പം , വാചകവും , സൗഹൃദവും ഊട്ടി ഉറപ്പിച്ചാൽ വലിയ കൂട്ടായ്മകൾ ഉണ്ടാകും എന്ന തിരിച്ചറിവിൽ നിന്നും ഉണ്ടാക്കിയതാണ് ഈ ഫേസ് ബുക്ക് ഗ്രൂപ്പ്.

സാധാരണ ഗ്രൂപ്പുകളിൽ നിന്ന് എന്താണ് വ്യത്യാസം എന്ന്‌ ചോദിച്ചാൽ അവിടുള്ള മെമ്പര്മാര് പറയും "ഇതൊരു ഗ്രൂപ്പ് അല്ല ഒരു കുടുംബം ആണ്" അത്രത്തോളം ജനമനസുകളിൽ സ്‌ഥാനം പിടിച്ചു കഴിഞ്ഞു ഫുഡ് സ്റ്റോറീസ് . കഴിഞ്ഞില്ല ഇതിൽ ഒത്തിരി പ്രശസ്‌തരായ വ്യക്തികൾ അംഗങ്ങൾ ആയി ഉണ്ട് എന്നതും മറ്റൊരു പ്രത്യേകത തന്നെ ആണ് . വെറും പത്തു മാസങ്ങൾ കൊണ്ട് അന്പത്തിനായിരത്തിൽ പരം അംഗ സംഖ്യ ഉള്ള ഈ ഗ്രൂപ്പിൽ ഒന്ന് ജോയിൻ ചെയ്താൽ അറിയാം അവിടുത്തെ മായിക പ്രഭാവം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉള്ള പതിനായിരത്തിൽ പരം മലയാളികൾ അംഗമായുള്ള ഒരു ഗ്രൂപ്പിൽ പകലെന്നോ , രാത്രി എന്നോ ഇല്ലാതെ , പോസ്റ്റുകളും , കമെന്റുകളും, ചർച്ചകളും നടക്കുന്നു.

സാധാരണ ഫേസ്ബുക് കൂട്ടായ്മകൾക്കുള്ള വിർച്വൽ സ്വഭാവം മാറ്റാനുള്ള തയ്യാറെടുപ്പുകൾ ഈ ഗ്രൂപ്പുകളിലെ മെംബര്മാര് തുടങ്ങി കഴിഞ്ഞതിന്റെ ഭാഗമായി , കേരളത്തിൽ ഉള്ള അംഗങ്ങൾ പല ജില്ലകളിലായി മീറ്റ് അപ്പ് പ്രോഗ്രാമുകൾ നടത്തി വരുന്നു . അങ്ങിനെ ഉള്ള ഗ്രൂപ്പിന്റെ ആദ്യ വിദേശത്തെ മീറ്റാണ് ദുബായിലും , കുവൈറ്റിലും നടക്കുന്നത് .

പിന്നെ എടുത്തുപറയേണ്ടത് ഗ്രൂപ്പിന്റെ അമരത്തുള്ള അഡ്മിൻ പാനലിനെ കുറിച്ചാണ് . സൗഹൃദപരമായ സമമീപനം ആണ് ഇവിടുത്തെ അട്മിന്സിന്ടെ പ്രത്യേകത . എല്ലാ മെമ്പർമാരോടും ഒരുപോലെ അനുനയത്തിൽ ഉള്ള പെരുമാറ്റം കൊണ്ട് പ്രേശ്നങ്ങൾ ഒട്ടും തന്നെ ഇല്ലാതെയും , സ്ട്രീകൾതേതിരെ സാധാരണ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന പൂവാല ശല്യത്തിനെതിരെ നടപടികൾ ഒക്കെ എടുത്തു വീട്ടമ്മമാർക്ക്‌ ഉണ്ടാകുന്ന പ്രേഷണങ്ങൾ നിയമപരമായും ഒക്കെ കൈകാര്യം ചെയ്യും എന്നുള്ളത് കൊണ്ട് ഈ ഗ്രൂപ്പിൽ സ്ത്രീകൾ പൂർണ സുരക്തിതർ ആണ് എന്നാണാണ് സൗത്ത് ഇന്ത്യൻ മ്യൂസിക് ഡിറക്ടർ ആയ ഇഷാൻ ദേവിന്റെ പത്നിയും ഗ്രൂപ്പിലെ അഡ്മിനും കൂടി ആയ ജീന ഷാൻ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed